തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എ ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ക്ക് പാത്രമായ എ.ഡി.ജി.പി അജിത് കുമാറിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനം. അന്വേഷണം തീരും വരെ നടപടി വേണ്ടെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ സ്വീകരിച്ചതോടെയാണ് അജിത്കുമാറിന് അനുകൂലമായി തീരുമാനം എടുത്ത് യോഗം പിരിഞ്ഞത്.
യോഗത്തിന് മുമ്പ് സി.പി.ഐ, എന്‍.സി.പി, രാഷ്ട്രീയ ജനതാദള്‍ തുടങ്ങിയ കക്ഷികള്‍ എല്ലാം എ ഡി ജി പിയെ മാറ്റണയെന്ന നിലപാട് പരസ്യമാക്കിയിരുന്നു. എന്നാല്‍, നടപടി വേണ്ടെന്ന് എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. എഡിജിപി അജിത്കുമാറിനെ സംരക്ഷിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന്
എല്‍ഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് മുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.
എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസുകാരുമായി ചര്‍ച്ചനടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് ചര്‍ച്ചചെയ്തത് എന്നതാണ് പ്രധാന വിഷയമെന്നും അന്‍വര്‍ നല്‍കിയ പരാതിയിലും അജിത് കുമാറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്, ആ പരാതികളെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ടി.പി.രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, അന്വേഷണത്തിനുള്ള അതിനുള്ള നടപടികള്‍ ആഭ്യന്തര വകുപ്പില്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.