ലെബനന്‍-ഇസ്രയേല്‍ സംഘര്‍ഷം: അടിയന്തര യോഗം ചേര്‍ന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍

വാഷിംഗ്ടണ്‍: ഹിസ്ബുള്ളയും ഇസ്രായേല്‍ സേനയും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പിനും ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള മാരകമായ വയര്‍ലെസ് ഉപകരണ സ്‌ഫോടനത്തിനും ശേഷം സ്ഥിതിഗതികള്‍ വഷളായതോടെ അടിയന്തര യോഗം ചേര്‍ന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍.

ഇസ്രായേലിനെയും ലെബനനേയും വേര്‍തിരിക്കുന്ന ബഫര്‍ സോണായ ബ്ലൂ ലൈനിന് കുറുകെ ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷമാണ് ലെബനനിലും പ്രദേശത്തും ഭയാനകമായ സംഭവവികാസങ്ങള്‍ ഉണ്ടായതെന്ന് യുഎന്‍ രാഷ്ട്രീയ, സമാധാന നിര്‍മ്മാണ കാര്യങ്ങളുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ റോസ്‌മേരി ഡികാര്‍ലോ വ്യക്തമാക്കി. ഈ സംഘര്‍ഷങ്ങള്‍ ശത്രുത അവസാനിപ്പിക്കുന്നതിന്റെ ആവര്‍ത്തിച്ചുള്ള ലംഘനവും (സെക്യൂരിറ്റി കൗണ്‍സില്‍) 1701 പ്രമേയത്തിന്റെ ലംഘനവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലെബനനില്‍ നടന്ന ഭീകരാക്രമണത്തിലൂടെ ഇസ്രായേല്‍, അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുകയും വിവേചനരഹിതമായി സാധാരണക്കാരെ ലക്ഷ്യം വയ്ക്കുകയും ചെയ്തുവെന്നാണ് ലെബനന്‍ വിദേശകാര്യ മന്ത്രി അബ്ദല്ല ബൗ ഹബീബ് പറഞ്ഞത്. ഇസ്രായേലിനെ ‘ഒരു തെമ്മാടി രാഷ്ട്രം’ എന്ന് വിളിച്ച ലെബനന്‍ വിദേശകാര്യ മന്ത്രി, സമീപകാല ആക്രമണങ്ങളെ അപലപിക്കാനും 1701 പ്രമേയം നടപ്പിലാക്കാനും തങ്ങള്‍ക്കൊപ്പം നില്‍ക്കാനും കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. യുദ്ധം ചെയ്യാതെ അവരുടെ ദൈനംദിന ജീവിതം നയിക്കുമ്പോള്‍ നിങ്ങള്‍ ഒരു ജനതയെ മുഴുവന്‍ ലക്ഷ്യമിടുന്നത് തീവ്രവാദമല്ലേ?’ എന്നും അദ്ദേഹം ചോദിച്ചു.

വിനാശകരമായ സമീപകാല ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തെയോ മാനവികതയെയോ പരിഗണിക്കാതെയാണ് നടന്നിരിക്കുന്നതെന്ന് അറബ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സംസാരിച്ച, ഐക്യരാഷ്ട്രസഭയിലെ സിറിയയുടെ സ്ഥിരം പ്രതിനിധി കൗസെ അല്‍ദാഹക്ക് പറഞ്ഞു, ഈ സൈബര്‍ ഭീകരതയെയും ഗാസയിലെ ഫലസ്തീന്‍ ജനതയ്ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെയും സിറിയ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെയും അപലപിക്കാന്‍ അറബ് ഗ്രൂപ്പ് സെക്യൂരിറ്റി കൗണ്‍സിലിനോട് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

ലെബനന്‍ ജനതയ്ക്കെതിരായ ആക്രമണത്തെയും ഭീകരതയെയും സിറിയ അപലപിക്കുന്നതായും തന്റെ അല്‍ദാഹക്ക് പറഞ്ഞു. സെപ്തംബറിലെ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റ് പദവി വഹിക്കുന്ന സ്ലോവേനിയയിലെ സാമുവല്‍ സ്‌ബോഗര്‍ മേഖലയിലെ സ്ഥിതി നിയന്ത്രണാതീതമാകുന്നതിന് മുമ്പ് സുരക്ഷാ കൗണ്‍സിലിനോട് നടപടിയെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു, നയതന്ത്രമാണ് മുന്നോട്ടുള്ള ഏക പാതയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

അതേസമയം, ഐക്യരാഷ്ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഡാനി ഡാനണ്‍, തന്റെ രാജ്യം യുദ്ധത്തിന് ശ്രമിച്ചിട്ടില്ലെന്ന് പറയുകയും, ഒക്ടോബര്‍ 8 ന്, തെക്കന്‍ ഇസ്രായേലി പൗരന്മാരെ ഹമാസ് ആക്രമിച്ചപ്പോള്‍ ഹിസ്ബുള്ള വടക്ക് സാധാരണക്കാര്‍ക്കെതിരെ നൂറുകണക്കിന് റോക്കറ്റുകള്‍ തൊടുത്തുവിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, അതിനുശേഷം, 8,000ലധികം റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് അയച്ചിട്ടുണ്ടെന്നും 46 പേര്‍ കൊല്ലപ്പെടുകയും 294 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വടക്കന്‍ അതിര്‍ത്തികളില്‍ സുരക്ഷ പുനഃസ്ഥാപിക്കുക’, പലായനം ചെയ്ത തങ്ങളുടെ ആളുകളെ തിരികെ വീട്ടിലേക്ക് കൊണ്ടുവരിക’ എന്നിവയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും ഡാനന്‍ കൂട്ടിച്ചേര്‍ത്തു.

ബെയ്റൂട്ടില്‍ കണ്ട മാരകമായ ആക്രമണം ഉള്‍പ്പെടെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തില്‍ തങ്ങള്‍ വളരെയധികം ആശങ്കാകുലരാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വ്യക്തമാക്കി. എല്ലാ കക്ഷികളോടും പരമാവധി സംയമനം പാലിക്കാനും ‘ഉടന്‍ തന്നെ ശത്രുത അവസാനിപ്പിക്കാനും 1701 ലെ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം പൂര്‍ണ്ണമായും നടപ്പിലാക്കാനും’ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മേഖല ഒരു ദുരന്തത്തിന്റെ വക്കിലാണ് എന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതില്‍ എല്ലാ ശ്രമങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഊന്നിപ്പറഞ്ഞു.

More Stories from this section

family-dental
witywide