ഹൂസ്റ്റണിൽ ലീജിയൻ ഓഫ് മേരി സെമിനാർ സംഘടിപ്പിച്ചു

ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കാത്തോലിക്കാ ദേവാലയത്തിൽ ലീജിയൻ ഓഫ് മേരി സെമിനാർ നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ പ്രസിഡന്‍റ് ലതാ മാക്കിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി പള്ളി പാരിഷ് ഹാളിൽ നടത്തപ്പെട്ട സെമിനാറിൽ ലീജിയൻ ഓഫ് മേരി എന്താണെന്നും, ഈ കാലഘട്ടത്തിൽ സംഘടനയുടെ ആവശ്യകതയെക്കുറിച്ചും ലതാ മാക്കിൽ വിശദമായി സംസാരിച്ചു.

ഇടവക സമൂഹത്തെ മുഴുവനായും ഉൾക്കൊണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളെയും മാതാവിന്‍റെ സന്നിധിയിൽ സമർപ്പിച്ചു മാതാവിന്‍റെ മധ്യസ്ഥതയാൽ മുന്നോട്ടു പോകുവാൻ ലീജിയൻ ഓഫ് മേരി സംഘടനാ അംഗങ്ങൾ പ്രതിജ്ഞാ ബദ്ധരാണെന്ന് ലതാ മാക്കിൽ പറഞ്ഞു. ലീജിയൻ ഓഫ് മേരി ഈ കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നു ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്തു തന്‍റെ ആമുഖ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

ഇടവക പ്രസിഡന്‍റ് സിസി തൊട്ടിയിൽ, ആനിമേറ്റർ സി.ലിസിൻ ജോസ് എസ്.ജെ.സി,സെക്രട്ടറി ഷൈനി കൊണ്ടൂർ, ട്രഷർ എൽസമ്മ അത്തിമറ്റത്തിൽ, ലീലാമ്മ ഇല്ലിക്കാട്ടിൽ, ഗ്രേസി നിരപ്പേൽ, ലൈസ പറയൻകലയിൽ, മറിയാമ്മ എടാട്ടുകുന്നേൽ, മറ്റു ലീജിയൻ ഓഫ് മേരി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വo നൽകി.

More Stories from this section

family-dental
witywide