ദില്ലി: മൂന്നാം മോദി സർക്കാർ അധികാരമേറ്റ ഇന്നലത്തെ സത്യപ്രതിജ്ഞക്കിടെ വേദിക്ക് പിന്നിൽ പുള്ളിപ്പുലിയെ കണ്ടെന്ന് സംശയം. രാഷ്ട്രപതി ഭവനിലെ സത്യപ്രതിജ്ഞക്കിടെ വേദിക്ക് പിന്നിലൂടെ ഒരു പുള്ളിപ്പുലി കടന്നു പോയെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
വിശദാംശങ്ങൾ ഇങ്ങനെ
ഇന്നലെ മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞന ചടങ്ങിനിടെയിലെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. രാഷ്ട്രപതിഭവനിലെ പ്രധാനവേദിക്ക് പിന്നിലൂടെ മൃഗം കടന്നു പോകുന്നുവെന്ന സംശയം ജനിപ്പിക്കുന്നതാണ് ദൃശ്യങ്ങൾ. ബി ജെ പി എം പി ദുർഗാ ദാസിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയായി ഫയലിൽ ഒപ്പുവെക്കുന്ന ദൃശ്യത്തിലാണ് പിന്നിലൂടെ ഒരു മൃഗം കടന്നു പോകുന്നതായി കണ്ടത്. ഇത് പുള്ളിപ്പുലിയാണെന്നാണ് സോഷ്യൽ മീഡിയിൽ ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ മറ്റൊരു മൃഗമാണെന്ന ചർച്ചയും നടക്കുന്നുണ്ട്. ഏതായാലും രാഷ്ട്രപതി ഭവൻ നിൽക്കുന്ന റെയ് സീന കുന്ന് ഉൾപ്പെടുന്ന പ്രദേശങ്ങൾ വനപ്രദേശമായതിനാൽ തന്നെ ചർച്ച ഇനിയും കൊഴുക്കുമെന്നാണ് വ്യക്തമാകുന്നത്.