കണക്റ്റിക്കട്ട്: വൈദ്യ സഹായത്തോടെ മരണം വരിക്കാന്‍ തയ്യാറായി ലിന്‍ഡ ബ്ലൂസ്റ്റീന്‍. മരണത്തില്‍ വൈദ്യസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നയങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന പുതിയ നിയമത്തിന് വെര്‍മോണ്ട് ഗവര്‍ണര്‍ ഈ ആഴ്ച ഒപ്പിട്ടിരുന്നു. അഭിഭാഷക ഗ്രൂപ്പായ കംപാഷന്‍ & ചോയ്സസിന്റെ ഈ ലിസ്റ്റ് പ്രകാരം പത്ത് സംസ്ഥാനങ്ങളാണ് ആക്റ്റ് 39 എന്ന ഈ നിയമത്തിന് അംഗീകാരം നല്‍കിയിട്ടുള്ളത്.
നിയമത്തിന്റെ സഹായത്തോടെ മരണം തേടി വെര്‍മോണ്ടിലേക്ക് പുറപ്പെട്ട ആദ്യത്തെ പ്രവാസി വനിതയാണ് ലിന്‍ഡ ബ്ലൂസ്റ്റീന്‍. ലിന്‍ഡ ബ്ലൂസ്റ്റീന് അണ്ഡാശയ ക്യാന്‍സറും ഫാലോപ്യന്‍ ട്യൂബ് ക്യാന്‍സറും ഉണ്ട്. അടുത്തിടെ അവരുടെ അവസ്ഥ കൂടുതല്‍ വഷളായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ തന്നെ മരിക്കാന്‍ അനുവദിക്കണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വ്യക്തി കൂടിയാണ് ബ്ലൂസ്റ്റീന്‍.
കണക്ടിക്കട്ടില്‍ ഈ രീതിയിലുള്ള ദയാവധം നിയമപരമല്ലാത്തതിനാലാണ് ബ്ലൂസ്‌റ്റൈന്‍ വെര്‍മോണ്ടിലേക്ക് പുറപ്പെട്ടത്. തന്റെ ജീവിതത്തിലെ ഈ അവസാന ഘട്ടത്തിലും താന്‍ മറ്റുള്ളവരെ സഹായിക്കാനുള്ള ദൗത്യത്തിലാണെന്ന് ലിന്‍ഡ ബ്ലൂസ്റ്റീന്‍ പറഞ്ഞു.