വാഷിംഗ്ടൺ : യുഎസ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി ധനാഢ്യയും പ്രൊഫഷണൽ ഗുസ്തിതാരവുമായ ലിൻഡ മക്മഹോണിനെ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു.
ആരോഗ്യ ഇൻഷുറൻസ് പ്രോഗ്രാമുകളായ മെഡികെയ്ഡ് മെഡികെയർ എന്നിവയക്ക് മേൽനോട്ടം വഹിക്കുന്ന ഏജൻസിയുടെ തലവനായി മുൻ ടെലിവിഷൻ ടോക്ക് ഷോ അവതാരകനും ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. മെഹ്മെത് ഓസിനെ നിയമിക്കുമെന്ന് ട്രംപ് അറിയിച്ചു . വാൾസ്ട്രീറ്റ് എക്സിക്യൂട്ടീവ് ഹവാർഡ് ലട്നിക്കിനെ വാണിജ്യ വകുപ്പ് സെക്രട്ടറിയാക്കുമെന്നും ട്രംപ് അറിയിച്ചു. ഇദ്ദേഹം ധനകാര്യ സെക്രട്ടറിയാകുമെന്ന് വ്യാപക വാർത്ത പ്രചരിച്ചിരുന്നു. ഇദ്ദേഹത്തെ ധനകാര്യം ഏൽപ്പിക്കണമെന്ന് ഇലോൺ മസ്ക് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ട്രംപിൻ്റെ ഭരണകാലത്ത് 2017 മുതൽ 2019 വരെ മക്മഹോൺ ബിസിനസ് അഡ്മിനിസ്‌ട്രേഷനെ നയിച്ചിരുന്നു. രണ്ട് തവണ കണക്റ്റിക്കട്ടിലെ യുഎസ് സെനറ്റിലേക്ക് റിപ്പബ്ലിക്കൻ ആയി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2009 മുതൽ ഒരു വർഷം കണക്റ്റിക്കട്ട് വിദ്യാഭ്യാസ ബോർഡിൽ സേവനമനുഷ്ഠിച്ച മക്മഹോൺ കണക്റ്റിക്കട്ടിലെ സേക്രഡ് ഹാർട്ട് യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് ട്രസ്റ്റികളിൽ ഒരാളാണ്. എന്നിരുന്നാലും വിദ്യാഭ്യാസ മേഖലയിൽ പൊതുവെ അപരിചിതയായ വ്യക്തിയാണ് ഇവർ.
Linda McMahon education secretary Howard Lutnick to lead the Commerce Department