ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 18 വരെ നീട്ടി. ഡല്‍ഹി കോടതിയുടേതാണ് നടപടി. 2023 മാര്‍ച്ച് 9 നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മനീഷ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി പ്രത്യേക ജഡ്ജി കാവേരി ബവേജവയാണ് നീട്ടിയത്. അതേസമയം, കേസില്‍ സുപ്രീം കോടതി അടുത്തിടെ ജാമ്യം അനുവദിച്ച ആംആദ്മി നേതാവ് സഞ്ജയ് സിംഗും നടപടികള്‍ക്കായി കോടതിയില്‍ ഹാജരായിരുന്നു.
അറസ്റ്റിനെ തുടര്‍ന്ന് 2023 ഫെബ്രുവരി 28 ന് മനീഷ് സിസോദിയ ഡല്‍ഹി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു.