ചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ രൂപത ഓർഗനൈസേർസ് മീറ്റ്  

ചിക്കാഗോ: ചെറുപുഷ്‌പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗ് ചിക്കാഗോ രൂപതാ ഓർഗനൈസേർസ് മീറ്റ് സംഘടിപ്പിച്ചു. ചെറുപുഷ്‌പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോർജ്ജ് ദാനവേലിൽ സ്വാഗതവും രൂപതാ ജനറൽ സെക്രട്ടറി റ്റിസൺ തോമസ് നന്ദിയും പറഞ്ഞു.

രൂപതാ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ,  ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയാ എം.എസ്.എം.ഐ, ജോയിന്റ് സെക്രട്ടറി സോഫിയ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സോണിയ ബിനോയ്, ആൻ റ്റോമി എന്നിവർ സംസാരിച്ചു.

രൂപതയിലെ വിവിധ ഇടവകളിൽ നിന്നുള്ള മിഷൻ ലീഗിന്റെ വൈസ് ഡിറക്ടർമാരും ഓർഗനൈസർമാരും ജോയിന്റ് ഓർഗനൈസർമാരും മീറ്റിംഗിൽ പങ്കെടുത്തുകൊണ്ട് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്‌തു. രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Little Flower Mission League Chicago Diocese Organizers Meet

More Stories from this section

family-dental
witywide