പങ്കാളി ഭർത്താവല്ല, ലിവിങ് ടുഗതർ ബന്ധങ്ങളില്‍ ഗാർഹിക പീഡനത്തിന് കേസെടുക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: ലിവിങ് ടുഗതർ പങ്കാളിയെ ഭർത്താവായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. ഇത്തരം ബന്ധങ്ങളിൽ പെൺകുട്ടിക്ക് പങ്കാളിയിൽ നിന്നോ പങ്കാളിയുടെ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനം അനുഭവിക്കേണ്ടി വന്നാൽ ​ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

എറണാകുളം സ്വദേശിയായ യുവാവാണ് വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. താൻ ഒരു യുവതിയുമായി ലിവിങ് ടു​ഗതർ ബന്ധത്തിലായിരുന്നു. ഒരു വർഷത്തോളം ഒന്നിച്ചു ജീവിച്ചു. എന്നാൽ, പിന്നീട് ​തങ്ങൾ പിരിഞ്ഞ സാഹചര്യത്തിൽ ഗാർഹിക പീഡനം ആരോപിച്ച് പങ്കാളിയായ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

നിയമപരമായി വിവാഹം ചെയ്താൽ മാത്രമേ ഭർത്താവ് എന്ന് പറയാനാകൂ. ലിവി​ങ് ടു​ഗതർ ബന്ധങ്ങളിൽ പങ്കാളി മാത്രമാണ്. ആയതിനാൽ, ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന പീഡനങ്ങൾ ഐ.പി.സി. 498 എ വകുപ്പിന് കീഴിൽ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

More Stories from this section

family-dental
witywide