ആരോഗ്യനില മോശമായി, എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബിജെപി നേതാവ് എല്‍കെ അദ്വാനിയെ (97) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരോഗ്യനിലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ അദ്ദേഹത്തെ ഇടയ്ക്കിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ മാസമായിരുന്നു അദ്ദേഹം 97-ാം ജന്മദിനം ആഘോഷിച്ചത്.

ജൂലൈയ്ക്ക് ശേഷം ഇത് നാലാമത്തെ പ്രാവശ്യമാണ് അദ്ദേഹം ആുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. നേരത്തെ അപ്പോളോ ആശുപത്രിയിലും ഡല്‍ഹിയിലെ എയിംസിലും ചികിത്സയിലായിരുന്നു.

More Stories from this section

family-dental
witywide