എൽ കെ അദ്വാനിക്ക് ഭാരതരത്‌ന; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എക്സിലൂടെ

ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനിക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പ്രഖ്യാപിച്ചു.

നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞനാണ് എൽ കെ അദ്വാനി, ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘എല്‍.കെ അദ്വാനിജിക്ക് ഭാരതരത്‌ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു,’ മോദി എക്‌സില്‍ കുറിച്ചു.

അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കാലത്ത് ഉപപ്രധാനമന്ത്രിയായും നിരവധി മന്ത്രാലയങ്ങളുടെ തലവനായും അദ്വാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970 മുതൽ 2019 വരെ പാർലമെൻ്റിൻ്റെ ഇരുസഭകളിലും അംഗമായിരുന്നു.

More Stories from this section

family-dental
witywide