തണുപ്പൻ മട്ടിൽ രാജ്യത്ത് അഞ്ചാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; പോളിങ് 56.7 ശതമാനം

ന്യൂഡൽഹി: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. വൈകുന്നേരം അഞ്ച് മണിവരെ രേഖപ്പെടുത്തിയത് 56.7 ശതമാനം പോളിംഗ് ആണ്. ആറ് സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

വൈകുന്നേരം അഞ്ചുവരെ ബിഹാറിൽ 52.35%, ജമ്മുകശ്മീരിൽ 54.21%, ജാര്‍ഖണ്ഡിൽ 61.90%, ലഡാക്കിൽ 67.15%, മഹാരാഷ്ട്രയിൽ 48.66%, ഒഡീഷയിൽ60.55%, ഉത്തര്‍പ്രദേശിൽ 55.80%, പശ്ചിമബംഗാളിൽ 73.00% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്

ഏറ്റവും കൂടുൽ പോളിങ് രേഖപ്പെടുത്തിയത് പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലുമാണ്. കടുത്ത പോരാട്ടം നടക്കുന്ന അമേഠിയില്‍ 52.68 ശതമാനവും റായ്ബറേലിയില്‍ 56.26 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് മത്സരിക്കുന്ന ലക്‌നോവില്‍ 49.88 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ഒമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് ഇന്നു ജനവിധി തേടുന്നത്.

റായ്ബറേലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് പശ്ചിമബംഗാളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

More Stories from this section

family-dental
witywide