തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലീഡ് നിലകൾ മാറിമറിഞ്ഞ ആറ്റിങ്ങലിൽ അവസാന വിജയം അടൂർ പ്രകാശിന് തന്നെ. വി.ജോയിയെ പരാജയപ്പെടുത്തി ഫോട്ടോഫിനിഷിൽ 1708 വോട്ടിന് അടൂർ പ്രകാശ് വിജയിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് അടൂര്‍ പ്രകാശ് നേടിയത്. തുടർച്ചയായ രണ്ടാംതവണയാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് ലോക്സഭയിലെത്തുന്നത്. എൻ.ഡി.എ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ മൂന്നാംസ്ഥാനത്താണ്. അടൂർ പ്രകാശ് 3,22,884 വോട്ട് നേടിയപ്പോൾ വി. ജോയ് 3,21,176 വോട്ട് നേടി.
അടൂർ പ്രകാശിന്റെ രണ്ട് അപരന്മാർ 2502 വോട്ടുകൾ നേടി. മണ്ഡലം പിടിക്കുക തന്നെ ലക്ഷ്യമിട്ടാണ് ഇത്തവണ ബി.ജെ.പി കേന്ദ്ര മന്ത്രിയായ വി. മുരളീധരനെ തന്നെ ഇറക്കിയത്. എന്നാൽ, 3,07,133 വോട്ടാണ് നേടാൻ കഴിഞ്ഞത്.