കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കേരളത്തിൽ ആറ് യുഡിഎഫ് സ്ഥാനാർത്ഥികളുടെ ലീഡ് ഒരുലക്ഷം കടന്നു. വയനാട് രാഹുൽ ഗാന്ധി, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, എറണാകുളത്ത് ഹൈബി ഈഡന്‍, കോഴിക്കോട്ട് എം.കെ. രാഘവന്‍, വടകരയില്‍ ഷാഫി പറമ്പില്‍, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി, മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരാണ് ലക്ഷം കടന്ന് തേരോട്ടം തുടരുന്നത്. ഇ.ടി. മുഹമ്മദ് ബഷീറിന്റെ ലീഡ് നിലവിൽ രണ്ട് ലക്ഷത്തിനും മുകളിലാണ്.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഫാക്ടർ കാഴ്ചവച്ചതിനെക്കാൾ തിളക്കമാർന്ന വിജയമാണ് ഇക്കുറി പല മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ തുണച്ചിരിക്കുന്നത്. വടകരയിൽ ഷാഫിയുടെ ലീഡും ഒരു ലക്ഷത്തിനു മുകളിൽ ഉയരുമെന്നാണ് പ്രതീക്ഷ.
അതേസമയം, തൃശ്ശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രകടനം കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ഇരു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്താണ്. തൃശൂരിൽ ജയന്റ് കില്ലർ എന്ന അവകാശവാദത്തോടെയാണ് കെ. മുരളീധരനെ നിർത്തിയതെങ്കിലും വളരെ ദയനീയമായ തോൽവിയിലേക്കാണ് മുരളീധരൻ നീങ്ങുന്നത്. ശശി തരൂരിന്റെ ഉറച്ച മണ്ഡലമായ തിരുവനന്തപുരത്തും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് മുന്നിൽ.