Live: കേരളത്തിൽ യുഡിഎഫ് തരംഗം; തിരുവനന്തപുരത്ത് വീണ്ടും തരൂർ ലീഡ് ചെയ്യുന്നു; തൃശൂർ സുരേഷ് ഗോപി എടുത്തു; എൽഡിഎഫ് ലീഡ് ഒരു സീറ്റിൽ മാത്രം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ 20 മണ്ഡലങ്ങളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് യുഡിഎഫ് മുന്നേറുകയാണ്.

13: 45: എറണാകുളത്ത് ഹൈബി ഈഡന്റെ വോട്ട് ചരിത്ര ഭൂരിപക്ഷത്തിലേക്ക്. ലീഡ് രണ്ട് ലക്ഷം കടന്നു.

13: 44: ആറ്റിങ്ങലിൽ അടൂർ പ്രകാശ് വീണ്ടും മുന്നിൽ. 1780 വോട്ടുകൾക്ക് മുന്നിൽ

13:26: തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ചെയ്യുന്നു

11:51: കോഴിക്കോട് എം.കെ രാഘവൻ ചരിത്ര ഭൂരിപക്ഷത്തിലേക്ക്. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം മറികടന്നു. നാലാം റൗണ്ട് എണ്ണുമ്പോൾ ഭൂരിപക്ഷം എൺപത്തി ആറായിരം കടന്നു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ രാഘവന് വൻ മുന്നേറ്റം

10: 37: തൃശൂരിലും തിരുവനന്തപുരത്തും എൻഡിഎ ലീഡ് ചെയ്യുന്നു

10: 36: ആലത്തൂരിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു

10: 33 സുരേഷ് ഗോപിയുടെ ലീഡ് 20000 കടന്നു

9: 56 തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 15,000 കടന്നു

9:38: വടകരയിൽ ഷാഫി പറനമ്പിലിന് പതിനായിരത്തിനടുത്ത് വോട്ടിന്റെ ലീഡ്

9: 35 കോട്ടയത്ത് യുഡിഎഫിന് 3971 വോട്ടുകൾക്ക് യുഡിഎഫ് മുന്നിൽ

9: 20: തിരുവനന്തപുരത്തും തൃശൂരിലും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരൻ മുന്നിൽ

9: 27: വടകരയിൽ ഷാഫി പറമ്പിൽ ആയിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ

9: 23 ചാലക്കുടിയിൽ യുഡിഎഫ് മുന്നിൽ

UDF 8475

LDF 8300

NDA 2655

T20 894

9:21: പത്തനംതിട്ടയിൽ തോമസ് ഐസകും അനിൽ ആൻ്റണിയും ഇഞ്ചോടിഞ്ച് പോരാട്ടം

9: 21: 2007 വോട്ടിന് എം വി ജയരാജൻ മുന്നില്‍

9:18: തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ലീഡ്

9:17: വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ലീഡ് ചെയ്യുന്നു.

More Stories from this section

family-dental
witywide