സംഘർഷവും വെടിവയ്പ്പും; മണിപ്പൂരിൽ 11 ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചു

ഇംഫാൽ: വോട്ടെടുപ്പിനിടെ സംഘർഷവും വെടിവയ്പ്പും ഉണ്ടായതിനെ തുടർന്ന് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗ് പ്രഖ്യാപിച്ചു. അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ 11 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോളിംഗ് പ്രഖ്യാപിച്ചത്. ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിലാണ് റീപോളിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെടുപ്പ് ദിവസം ഇന്നർ മണിപ്പൂരിലെ വിവിധ ഇടങ്ങളിൽ സംഘർഷവും വെടിവെപ്പും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് റിപോളിംഗ് നടത്താൻ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ മാസം 22 നാണ് ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11 ബൂത്തുകളിൽ റീപോളിംഗ് നടക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Lok Sabha Election Live Updates: EC orders re-polling at 11 stations in Inner Manipur constituency on April 22

Also Read