
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 290 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതിലെ 86 പേരുടെ പത്രികയാണ് ഇന്ന് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്.
ലോക്‌സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം ഇപ്രകാരം
തിരുവനന്തപുരം 13 (തള്ളിയത് 9), ആറ്റിങ്ങല്‍ 7 (7), കൊല്ലം 12(3), പത്തനംതിട്ട 8 (2), മാവേലിക്കര 10 (4), ആലപ്പുഴ 11 (3), കോട്ടയം 14 (3), ഇടുക്കി 8(4), എറണാകുളം 10 (4), ചാലക്കുടി 12 (1), തൃശൂര്‍ 10 (5), ആലത്തൂര്‍ 5(3), പാലക്കാട് 11 (5), പൊന്നാനി 8 (12), മലപ്പുറം 10 (4), വയനാട് 10 (2), കോഴിക്കോട് 13 (2), വടകര 11 (3), കണ്ണൂര്‍ 12 (6), കാസര്‍കോട് 9(4).
Lok Sabha election nomination scrutiny over 86 candidates rejected, 204 candidates in kerala