ബെംഗളുരു: കർണാടകയിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനും എച്ച് ഡി കുമാരസ്വാമിക്കും ബി വൈ വിജയേന്ദ്രയ്ക്കും എതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ മൂന്ന് നേതാക്കൾക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
ബെംഗളുരു ആർ ആർ നഗറിൽ സഹോദരൻ ഡി കെ സുരേഷിന് വോട്ട് ചെയ്താൽ വെള്ളവും താമസ സർട്ടിഫിക്കറ്റും തരാമെന്ന് പ്രസംഗിച്ചതിനാണ് ഡി കെ ശിവകുമാറിന് എതിരെ കേസെടുത്തത്.ഗ്യാരന്‍റികളിൽ പെട്ട് കർണാടകയിലെ സ്ത്രീകൾ വഴി തെറ്റിയെന്ന പ്രസ്താവനയിലാണ് കുമാരസ്വാമിക്കെതിരെ കേസെടുത്തത്. കോൺഗ്രസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ‘എക്സി’ൽ നടത്തിയതിനാണ് വിജയേന്ദ്രയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.അതേസമയം വിജയേന്ദ്രയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അഞ്ച് ഗ്യാരന്‍റികളും അവസാനിപ്പിക്കുമെന്നും സർക്കാർ പാപ്പരാണെന്നും വ്യാജപ്രചാരണം നടത്തിയെന്നാണ് കോൺഗ്രസിന്‍റെ പരാതി. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് സർക്കാർ താഴെ വീഴുമെന്ന് പ്രസ്താവന നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്നും പരാതിയിൽ പറയുന്നു.
Lok Sabha elections 2024: FIRs lodged against D K Shivakumar, H D Kumaraswamy, and B Y Vijayendra, announces EC