ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന്. 57 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ഏഴാംഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണസിയും ജനവിധി തേടും. ശനിയാഴ്ചത്തെ പോളിംഗ് അവസാനിക്കുന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടവും പൂർത്തിയാകും.
പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും ഉത്തർപ്രദേശിലും ബംഗാളിലും ബിഹാറിലും, ജാര്‍ഖണ്ഡിലും ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളിലും ചണ്ഡീഗഡ് സീറ്റിലും ഉൾപ്പടെ 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്.