ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍െ ഭാഗമായി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ മാതൃക പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിന്‍വലിക്കും. മാര്‍ച്ച് 16 മുതല്‍ ഏര്‍പ്പെടുത്തിയ മാതൃക പെരുമാറ്റച്ചട്ടമാണ് പിന്‍വലിക്കുക.
യോഗങ്ങളും ചേരുന്നതും തീരുമാനങ്ങള്‍ എടുക്കുന്നതുമുള്‍പ്പെടെ നാളെ മുതല്‍ സര്‍ക്കാരിനു സ്വതന്ത്രമായി നീങ്ങാം.
അതേസമയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ ഉടന്‍ മടക്കിക്കൊണ്ടു വരും. പൊലീസ് സേനയിലാണ് ഏറ്റവും അധികം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. ഇവരെ മടക്കിയെത്തിക്കാനുള്ള ഉത്തരവ് ഈയാഴ്ച ഇറക്കിയേക്കും.