ലോക്സഭാ തെരഞ്ഞെടുപ്പ്: മന്‍ കി ബാത്തിന് താത്ക്കാലിക വിട നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തിന്റെ’ സംപ്രേക്ഷണം മൂന്ന് മാസത്തേക്ക് നിര്‍ത്തിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ചില്‍ പ്രഖ്യാപിക്കുമെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

”രാഷ്ട്രീയ മര്യാദകള്‍ പാലിച്ച്, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഈ ദിവസങ്ങളില്‍ അടുത്ത മൂന്ന് മാസത്തേക്ക് ‘മന്‍ കി ബാത്ത്’ സംപ്രേക്ഷണം ചെയ്യില്ല. അടുത്തതായി ഞങ്ങള്‍ നിങ്ങളുമായി ‘മന്‍ കി ബാത്തില്‍’ സംവദിക്കുമ്പോള്‍, അത് ‘മന്‍ കി ബാത്തിന്റെ’ 111-ാം എപ്പിസോഡായിരിക്കും. അടുത്ത തവണ 111 എന്ന ശുഭ സംഖ്യയില്‍ തുടങ്ങുന്ന ‘മന്‍ കി ബാത്ത്’… അതിനേക്കാള്‍ നല്ലത് മറ്റെന്താണ്!,” തുടര്‍ച്ചയായി മൂന്നാം തവണയും ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ എപ്പിസോഡില്‍ മോദി പറഞ്ഞതിങ്ങനെയായിരുന്നു.

എങ്കിലും, ‘#MannKiBaat’ എന്ന ഹാഷ്ടാഗില്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും നേട്ടങ്ങള്‍ പങ്കിടാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും പ്രധാനമന്ത്രി ശ്രോതാക്കളോട് അഭ്യര്‍ത്ഥിച്ചു. ‘മന്‍ കി ബാത്തിന്റെ’ മുന്‍ എപ്പിസോഡുകളില്‍ നിന്നുള്ള YouTube ഷോര്‍ട്ട്സ് പങ്കിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. ”മന്‍ കി ബാത്ത്’ ശ്രോതാക്കളോട് അത്തരം ഹ്രസ്വചിത്രങ്ങള്‍ വ്യാപകമായി പങ്കിടാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പും പരിപാടി താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

More Stories from this section

family-dental
witywide