തിരുവനന്തപുരവും തൃശൂരും ബിജെപി പിടിക്കുമെന്ന് വിലയിരുത്തൽ; നാല് ലക്ഷത്തിന് മേൽ വോട്ട് നേടുമെന്ന് നേതൃത്വം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ രണ്ട് സീറ്റില്‍ വിജയം നേടുമെന്ന് ഉറപ്പിച്ച് ബിജെപി. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ച തിരുവനന്തപുരം സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂർ മണ്ഡലങ്ങൾ പിടിക്കുമെന്നാണ് ബിജെപി നേതൃയോഗത്തിന്റെ വിലയിരുത്തല്‍. രണ്ടിടത്തും നാല് ലക്ഷത്തിന് മുകളില്‍ വോട്ടുകള്‍ ലഭിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരണ്ടിക്ക് കേരളം ഒറ്റക്കെട്ടായി വോട്ട് ചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളില്‍ എല്ലാം ബിജെപി വിജയിക്കും. എന്‍ഡിഎ വലിയ സംഖ്യയില്‍ വിജയിക്കും. ഒരിക്കല്‍ ചക്ക വീണ് മുയല്‍ ചത്തുവെന്ന് കരുതി എപ്പോഴും അതുണ്ടാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആറ്റിങ്ങലിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ആലപ്പുഴയില്‍ നേടുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനുമാണ് മത്സരിച്ചത്. തന്നെ തോല്‍പ്പിക്കാന്‍ വി മുരളീധരപക്ഷം ശ്രമിച്ചുവെന്ന് നേതൃയോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. മുരളീധര പക്ഷം തനിക്കെതിരെ നിരന്തരം പ്രവര്‍ത്തിക്കുകയാണെന്നും മുരളീധര പക്ഷം പാര്‍ട്ടിയെ ഒറ്റകൊടുക്കുകയാണ് എന്നുമായിരുന്നു ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്.

More Stories from this section

family-dental
witywide