ലോക്സഭ തിരഞ്ഞെടുപ്പ്: കേരളത്തിൽ ഇന്നുമുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം, അവാസന തിയതി ഏപ്രിൽ 4

തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അതേസമയം, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഏപ്രില്‍ അഞ്ചിന് സൂക്ഷ്മ പരിശോധന നടക്കും.

കേരളമുള്‍പ്പെടെ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും.  സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ക്കും എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം കൗള്‍ അറിയിച്ചു.

ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ മുന്‍പാകെയുമാണ് പത്രിക സമര്‍പ്പിക്കേണ്ടത്. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ മുറിയിലേക്ക് പ്രവേശനാനുമതി നല്‍കുക.

കേരളത്തിൽ പൊതുതിരഞ്ഞെടുപ്പ് രണ്ടാംഘട്ടമായ ഏപ്രിൽ 26-ന് നടക്കും. കേരളമുൾപ്പെടെ 22 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായിരിക്കും.

More Stories from this section

family-dental
witywide