മോദിയെ വരവേൽക്കാൻ ലോങ്ഐലൻഡ് ഒരുങ്ങി, 24000 ഇന്ത്യൻ പ്രവാസികൾ പങ്കെടുക്കും

ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ നസ്സാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇന്നാണ് മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടി. 24,000 ഇന്ത്യൻ-അമേരിക്കക്കാർ പരിപാടിയിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. കൊളീസിയത്തിൽ 15,000 പേർക്ക് ഇരിക്കാനുള്ള സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

““Modi & US: Progress Together,” എന്നു പേരിട്ടിരിക്കുന്ന പരിപാടി ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ വൈവിധ്യത്തിൻ്റെയും വിജയത്തിൻ്റെയും ആഘോഷമായിരിക്കുമെന്നും പ്രമുഖ ഇന്ത്യൻ-അമേരിക്കൻ വ്യക്തികളുടെ സാംസ്കാരിക പ്രകടനങ്ങളും വേദിയിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

പ്രധാനമന്ത്രി മോദിയുടെ മുഖ്യ പ്രഭാഷണത്തിന് മുന്നോടിയായി, ഗ്രാമി അവാർഡ് നോമിനി ചന്ദ്രിക ടണ്ടൻ, സ്റ്റാർ വോയ്‌സ് ഓഫ് ഇന്ത്യ ജേതാവും ഇന്ത്യൻ സൂപ്പർ താരവുമായ ഐശ്വര്യ മജുംദാർ, ഇൻസ്റ്റാഗ്രാമിൻ്റെ ഡാൻസിങ് ഡാഡ് റിക്കി, ഗായകൻ റെക്സ് ഡിസൂസ എന്നിവരുൾപ്പെടെ ദേശീയ – അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന 400-ഓളം കലാകാരന്മാർ ഉൾപ്പെടുന്ന എക്കോസ് ഓഫ് ഇന്ത്യ: എ ജേർണി ഓഫ് ആർട്ട് ആൻഡ് ട്രഡീഷൻ പ്രദർശിപ്പിക്കും.
യുഎസിലെ ഇന്ത്യൻ സമൂഹം നേതൃത്വം നൽകുന്ന 100-ലധികം കലാകാരന്മാരുടെ അതുല്യമായ പ്രകടനങ്ങൾ പുറത്തെ സ്റ്റേജിൽ പ്രദർശിപ്പിക്കും.

2019 ൽ, ടെക്സസിലെ ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനൊപ്പം നടന്ന സമാനമായ കമ്മ്യൂണിറ്റി പരിപാടിയായ ‘ഹൗഡി മോദി’യെ അനുസ്മരിപ്പിക്കും വിധമാണ് ഇത്തവണത്തെ ആവേശം.

കുറഞ്ഞത് 42 സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കക്കാർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ട്രൈസ്റ്റേറ്റിൽ നിന്നാണ് ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്നത്.

ആവേശം പ്രകടിപ്പിച്ചുകൊണ്ട്, യുഎസിലെ ഇന്ത്യൻ പ്രവാസിയായ പ്രകാശ് ശാന്തിലാൽ പട്ടേൽ പറഞ്ഞു, “ഞങ്ങൾ അദ്ദേഹത്തെ കാണുന്നതിൽ അതിയായ ആവേശത്തിലാണ്. പ്രധാനമന്ത്രി മോദി രാജ്യത്തിൻ്റെ മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളാണ്, അദ്ദേഹം ലോകമെമ്പാടും പ്രശസ്തനാണ്, അതിനാൽ ഞങ്ങൾ ആവേശത്തിലാണ്. ഗുജറാത്തി സമൂഹത്തിൽ നിന്നുള്ള 5,000 മുതൽ 10,000 വരെ ആളുകൾ അദ്ദേഹത്തെ കാണും. അവസരം കിട്ടിയാൽ അദ്ദേഹത്തോട് സംസാരിക്കണം”

ഹിന്ദു അമേരിക്കൻ ഫൌണ്ടേഷൻ എക്സി. ഡയറക്ടറും സ്വീകരണ പരിപാടിയുടെ സംഘാടക സമിതി ചെയറുമായ സുഹാഗ് ശുക്ല, ഇത് ഇന്ത്യൻ-അമേരിക്കൻ പ്രവാസികളുടെ ആഘോഷമാണെന്ന് പറഞ്ഞു.

പരിപാടി വിജയിപ്പിക്കാൻ തങ്ങൾ വലിയ തോതിൽ പ്രയത്നിച്ചു വരികയാണെന്ന് ‘ സംഘാടക സമിതി ചെയർമാൻ ജഗദീഷ് സെവാനി പറഞ്ഞു. “ഇത് ഗംഭീരമായ സംഭവമാണ്… ഞങ്ങൾ വളരെ അനുഗ്രഹീതരും ഭാഗ്യവാന്മാരുമാണ്, 10 വർഷത്തിന് ശേഷം പ്രധാനമന്ത്രി മോദി ഞങ്ങളെ അഭിസംബോധന ചെയ്യാൻ പോകുന്നു… കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾ ഈ പരിപാടി ഒരു വലിയ വിജയമാക്കാൻ രാവും പകലും പ്രയത്നിക്കുന്നു…”

Long Island ready to welcome Modi 25,000 Indian diaspora to attend

More Stories from this section

family-dental
witywide