
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്ക് അനുകൂലമായ അടിയൊഴുക്ക് ശക്തിപ്പെടുന്നു എന്ന് കോൺഗ്രസ്. ആദ്യഘട്ട തെരഞ്ഞെടുപ്പിലെ ഗ്രൗണ്ട് റിപ്പോർട്ടുകളിൽ ഇന്ത്യ സഖ്യം മുന്നിലെന്നും ബി ജെ പി ആശങ്കിയിലാണെന്നും കോൺഗ്രസ് വക്താവ് ജയ്റാം രമേശ് അഭിപ്രായപ്പെട്ടു. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ തമിഴ്നാടും മഹാരാഷ്ട്രയും ഇന്ത്യ സഖ്യം തൂത്തുവാരുകയും ബീഹാറിലും രാജസ്ഥാനിലും ഉത്തർ പ്രദേശിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നുമാണ് അടിയൊഴുക്കുകൾ വ്യക്തമാക്കുന്നതെന്നും ജയ്റാം രമേശ് അഭിപ്രായപ്പെട്ടു. പ്രകടനം മോശമായതിൽ ബി ജെ പി ആശങ്കയിലാണെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു. മോദി തരംഗം ഇല്ലാത്തതിനാൽ കഷ്ടപ്പെടണമെന്ന് ബി ജെ പി സ്ഥാനാർത്ഥികൾ പോലും തുറന്ന് സമ്മതിക്കുന്നുവെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
LS polls: Undercurrent in favour of INDIA gaining strength says Congress leader jairam ramesh