കേരളത്തിൽ വീണ്ടും എം പോക്സ്, കണ്ണൂരിൽ സ്ഥിരീകരിച്ചു, വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി ചികിത്സയിൽ

കണ്ണൂര്‍:കേരളത്തിൽ വീണ്ടും എം പോക്സ് (മങ്കി പോക്‌സ്) സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്ന് കണ്ണൂരിലെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

More Stories from this section

family-dental
witywide