
തിരുവനന്തപുരം: പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ പുതിയ റസിഡന്റ് എഡിറ്ററായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിനെ നിയമിച്ചു. നേരത്തെ ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ എഡിറ്ററായും സ്വരാജ് പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു തീരുമാനം.
റസിഡന്റ് എഡിറ്ററായിയിരുന്ന വി. ബി. പരമേശ്വരന്‍ വിരമിച്ച സാഹചര്യത്തിലാണ് പുതിയ റെസിഡന്റ് എഡിറ്ററെ തിരഞ്ഞെടുത്തത്. പുത്തലത്ത് ദിനേശനാണ് നിലവില്‍ ദേശാഭിമാനി എഡിറ്റര്‍.
മുൻ തൃപ്പൂണിത്തുറ എംഎൽഎയായാണ് എം. സ്വരാജ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
Tags: