ഫ്രാൻസിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണ്‍; പാർലമെൻ്റ് പിരിച്ചുവിട്ടു

പാരീസ്: യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സഖ്യം പരാജയപ്പെട്ടതിനെ തുടർന്ന് പാർലമെൻ്റ് പിരിച്ചുവിടുന്നതായി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഞായറാഴ്ച പ്രഖ്യാപിച്ചു.

ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യ റൗണ്ട് തിരഞ്ഞെടുപ്പുകൾ ജൂൺ 30 നും രണ്ടാം റൗണ്ട് ജൂലൈ 7 നും നടക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്തു.

യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൻ്റെ ഫലം, “യൂറോപ്പിനെ പ്രതിരോധിക്കുന്ന പാർട്ടികൾക്ക് നല്ല ഫലമല്ല” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികളാണ് ഭൂരിപക്ഷം നേടിയത്. കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ 40 ശതമാനം ഭൂരിപക്ഷമാണ് വലതുപക്ഷ പാർട്ടികൾ നേടിയത്.

ജോർദാൻ ബാർഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണൽ റാലി 32.3 മുതൽ 33 ശതമാനം വരെ വോട്ട് നേടിയപ്പോൾ മാക്രോണിന്റെ റിനൈസൻസ്‍ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതൽ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്. ഫ്രാൻസ് ഒരുമാറ്റം ആ​ഗ്രഹിക്കുന്നുണ്ട്. അതിനാൽ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പ് നടത്തണമെന്നും ബാർഡെല്ല മാക്രോണിനോട് ആവശ്യപ്പെട്ടുരുന്നു.

More Stories from this section

family-dental
witywide