
കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ചികിത്സയിലിരിക്കെ കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഇല്ലെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
Madani’s condition remains critical