ഈ വർഷത്തെ മിസ് അമേരിക്ക കിരീടം ഫൈറ്റർ പൈലറ്റ് മാഡിസൺ മാർഷിന്

വാഷിംഗ്ടണ്‍: ഈ വർഷത്തെ മിസ് അമേരിക്ക പദവിയിലേക്കെത്തി യുഎസ് വ്യോമസേനയിലെ ഫൈറ്റർ പൈലറ്റ്. ഫ്ലോറിഡയിൽ നടന്ന മിസ് അമേരിക്ക മത്സരത്തിലാണ് 22 കാരിയായ മാഡിസൺ മാർഷ് കിരീടം നേടിയത്. ആദ്യമായാണ് അമേരിക്കയിൽ ഒരു സൈനിക ഓഫിസർ മിസ് അമേരിക്ക കിരീടം നേടുന്നത്. ഹാർവഡ് കെന്നഡി സ്കൂളിൽ മാസ്റ്റേഴ്സ് വിദ്യാർത്ഥി കൂടിയാണ്.

യുഎസ് വ്യോമസേനയിലെ സെക്കന്റ് ലഫ്റ്റനന്റാണ് മാഡിസൺ. ടെക്സാസ് സ്വദേശിയായ എല്ലി ബ്രൂക്സാണ് രണ്ടാം സ്ഥാനത്തെത്തിയത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ 51 മത്സരാർത്ഥികളെ പിന്തള്ളിയാണ് മാഡിസൺറെ നേട്ടം. ചോദ്യോത്തര റൌണ്ടിലെ മിന്നുന്ന പ്രകടനത്തോടെയാണ് മാഡിസണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

മാസങ്ങൾക്ക് മുമ്പ് അമേരിക്കൻ വ്യോമ സേന അക്കാദമിയിലെ പഠനം പൂർത്തിയാക്കിയ മാഡിസൺ 2023 മിസ് കൊളറാഡോ പട്ടം നേടിയിരുന്നു.

Madison Marsh a US Air Force pilot won Miss America crown

More Stories from this section

family-dental
witywide