‘എല്ലാവരെക്കാളും മുകളിൽ അല്ല’, ഇളയരാജയെ വിമർശിച്ച് ഹൈക്കോടതി; അങ്ങനെ 3 പേരേയുള്ളുവെന്നും കോടതി

ചെന്നൈ: സംഗീതജ്ഞൻ ഇളയരാജയെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ലെന്ന് കോടതി പറഞ്ഞു. പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച കേസിലാണ് ഹൈക്കോടതി ഇളയരാജയെ വിമർശിച്ചത്. ഇളയരാജ എല്ലാവരേക്കാളും മുകളിൽ ആണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതയിൽ പറഞ്ഞിരുന്നു. ഇതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ലെന്ന പറഞ്ഞ ഹൈക്കോടതി അങ്ങനെ അവകാശപ്പെടാൻ കഴിയുന്നത് മൂന്ന് പേർക്ക് മാത്രമാണെന്നും ചൂണ്ടികാട്ടി. മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജൻ, ശ്യാമശാസ്ത്രി എന്നിവർക്കാണ് അങ്ങനെ അവകാശപ്പെടാനാകുകയെന്നും കോടതി അഭിപ്രായപ്പെട്ടു.

Madras HC criticise ilayaraja is not above everyone on song copyright case

More Stories from this section

family-dental
witywide