മക്കളെ കാണാൻ അനുവദിക്കുന്നില്ല; മുൻ ഭാര്യക്കെതിരെ ‘ഞാൻ ഗന്ധർവ്വൻ’ താരം നിതീഷ് ഭരദ്വാജിന്റെ പരാതി

ഭോപ്പാൽ: ‘മഹാഭാരതം’ എന്ന ടെലിവിഷൻ പനമ്പരയിൽ ശ്രീകൃഷ്ണനായി വേഷമിട്ട നടൻ നിതീഷ് ഭരദ്വാജിത്, തന്റെ മുൻ ഭാര്യ മധ്യപ്രദേശ് കേഡർ ഐഎഎസ് സ്മിത ഭരദ്വാജിനെതിരെ പോലീസിൽ പരാതി നൽകി. ഏറെ നാളായി സ്മിത തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് താരം പരാതിയിൽ പറയുന്നു. പത്മരാജൻ സംവിധാനം ചെയ്ത ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയിലൂടെ മലയാളികൾക്കും സുപരിചിതനാണ് നിതീഷ് ഭരദ്വാദ്.

നിതീഷ് ഭരദ്വാജ് ഭോപ്പാൽ പോലീസ് കമ്മീഷണർ ഹരിനാരായണാചാരി മിശ്രയോട് സഹായം അഭ്യർത്ഥിച്ച് കത്തെഴുതി. മുൻ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തൻ്റെ ഇരട്ട പെൺമക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താരം പറഞ്ഞു. നിതീഷ് ഭരദ്വാജിൻ്റെ പരാതിയിൽ ഭോപ്പാൽ പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിൻ്റെ ചുമതല അഡീഷണൽ ഡിസിപി ശാലിനി ദീക്ഷിതിന് കൈമാറി.

“നിതീഷ് ഭരദ്വാജിൽ നിന്ന് ഞങ്ങൾക്ക് പരാതി ലഭിച്ചു. ഞങ്ങൾ വിഷയം അന്വേഷിക്കുകയും വസ്തുതകൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു,” ഭോപ്പാൽ പോലീസ് കമ്മീഷണർ ഹരിനാരായണാചാരി മിശ്ര പറഞ്ഞു,

2009 മാർച്ച് 14നാണ് മധ്യപ്രദേശ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിതയെ നിതീഷ് ഭരദ്വാജ് വിവാഹം കഴിച്ചത്. ഇവർക്ക് 11 വയസ്സുള്ള ഇരട്ട പെൺകുട്ടികളുണ്ട്. 12 വർഷത്തെ ദാമ്പത്യത്തിന് ശേഷം, നിതീഷും സ്മിതയും 2019 ൽ വേർപിരിഞ്ഞു. 2022 ൽ കോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചു.

More Stories from this section

family-dental
witywide