മുംബൈ: മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ മഹാരാഷ്ട്രയിൽ ബിജെപിയുടെ മഹായുതി സംഖ്യം ഏറെ മുന്നിലാണ്. ഝാർഖണ്ഡിൽ ഇഞ്ചോടിഞ്ച്പോരട്ടമാണ്. മഹാരാഷ്ട്രയിലെ മാറാത്തവാദ , വിദർഭ മേഖലയിൽ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും മഹായുതി മുന്നേറുകയാണ് . ബാരാമതിയിൽ അജിത് പവാറിൻ്റെ എൻസിപിയാണ് മുന്നിൽ. കൊങ്കൺ മേഖലയിൽ മഹായുതിയുടെ ഏക്നാഥ് ഷിൻഡേ ശിവസേന മുന്നേറുന്നു.
. മഹാരാഷ്ട്രയിൽ 288-ഉം ഝാർഖണ്ഡിൽ 81-ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുൻതൂക്കമുണ്ടെന്നാണ് എക്സിറ്റ് പോൾ പ്രവചനം. എന്നാൽ, ഇരു സംസ്ഥാനങ്ങളിലും തങ്ങൾ സർക്കാർ രൂപവത്കരിക്കുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുന്നു. മഹാരാഷ്ട്രയിൽ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
Maharashtra Assembly Election Result