രാഷ്ട്രീയം ഒരു ട്രപ്പീസ് കളിയാണ്: മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും 3 എംഎൽഎമാരും നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി

മുംബൈ: രാഷ്ട്രീയം ഒരു ട്രപ്പീസ് കളിയാണ് എന്ന് വീണ്ടും ഓർമിപ്പിച്ച് മഹാരാഷ്ട്ര നിയമസഭ. നാടകീയ നിമിഷങ്ങൾക്കാണ് മഹാരാഷ്ട്ര നിയമസഭ സാക്ഷ്യം വഹിച്ചത് . മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളും ഒരു ബിജെപി എംഎല്‍എ ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാർ നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് വാക്കൌട്ട് നടത്തിയത്. പേടിക്കേണ്ട ചാടുന്നവരെ സംരക്ഷിക്കാൻ താഴെ വലയുണ്ടായിരുന്നു.

പട്ടികവിഭാഗപ്പട്ടികയില്‍ ഒരു സമുദായത്തെ ഉള്‍പ്പെടുത്തുന്നതുമായുള്ള എതിര്‍പ്പിന്റെ ഭാഗമായാണ് നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന്ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളും ഒരു ബിജെപി എംഎല്‍എ ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാരും ചാടിയത്. എന്നാല്‍ ഇവരുടെ ചാട്ടം സെക്രട്ടേറിയറ്റില്‍ ആത്മഹത്യാശ്രമം പ്രതിരോധിക്കുന്നതിനായി 2018-ല്‍ സ്ഥാപിച്ച വലയിലേക്കായിരുന്നു.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) യുടെ അജിത് പവാര്‍ വിഭാഗത്തിലെ അംഗമാണ് നര്‍ഹരി സിര്‍വാള്‍. ചാടിയ നിയമസഭാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

Maharashtra Deputy Speaker 3 MLAs jump from 3rd floor of Legislative building

More Stories from this section

family-dental
witywide