മഹാരാഷ്ട്രയിൽ മഹായുതിക്ക് മഹാ മുന്നേറ്റം, മഹാ വികാസ് അഘാഡിയുടേത് ദയനീയ പ്രകടനം

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി മഹായുതി സഖ്യം വിജയക്കുതിപ്പിലേക്ക്. ആകെയുള്ള 288 സീറ്റിൽ 215ലും മഹായുതിയാണ് മുന്നിൽ. ഇതവരെ മഹാരാഷ്ട്രയിൽ ഒരു സഖ്യവും 200 മറികടന്നിട്ടില്ല, ആ റെക്കാർഡാണ് മഹായുതി തകർക്കുന്നത്. ബിജെപി, ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന, അജിത് പവാറിൻ്റെ എൻസിപി എന്നീ 3 പാർട്ടികളുടെ സഖ്യമാണ് മഹായുതി. ഉദ്ധവ് താക്കറെയുടെ ശിവസേന, ശരദ് പവാറിൻ്റെയും നേതൃത്വത്തിലുള്ള എൻസിപി, കോൺഗ്രസ് എന്നീ 3 കക്ഷികൾ ചേർന്നുള്ള മഹാ വികാസ് അഘാഡി സഖ്യത്തിന് 61 സീറ്റുകളിൽ മുന്നിൽ എത്താനേ കഴിഞ്ഞിട്ടുള്ളു. മറ്റുള്ളപാർട്ടികൾ 12 ഇടത്ത് മുന്നേറുന്നു.,

മഹായുതിക്കുള്ളിൽ ബിജെപിയാണ് മുന്നിൽ; മത്സരിക്കുന്ന 149 സീറ്റുകളിൽ 122ലും ബിജെപി ലീഡ് ചെയ്യുന്നു. ഷിൻഡേ സേന മത്സരിക്കുന്ന 81ൽ 57ലും അജിത് പവാറിൻ്റെ എൻസിപി 59ൽ 36ലും മുന്നിലാണ്. ഇതോടെ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും എന്നു വേണം കരുതാൻ.

മഹാവികാസ് അഘാഡിയിൽ കോൺഗ്രസ് മൽസരിച്ച 101 സീറ്റുകളിൽ 21 ൽ മാത്രമാണ് മുന്നിൽ. ശരദ് പവാറിൻ്റെ എൻസിപി 86-ൽ 20-ലും താക്കറെ സേന 95-ൽ 13-ലും മാത്രമാണ് മുന്നിൽ.

Maharashtra Election Results NDA Alliance to landslide win