മീൻ പിടിക്കാൻ പോയി സ്രാവിന്റെ പിടിയിലായി; മഹാരാഷ്ട്ര സ്വദേശിയുടെ അനുഭവം

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിലെ ഒരു കടൽത്തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്നയാൾക്ക് സ്രാവിന്റെ കടിയേറ്റതിനെ തുടർന്ന് പരുക്കേറ്റു. വിക്കി ഗൊവാരി എന്നയാളാണ് ഇന്നലെ മത്സ്യബന്ധനത്തിനായി മറ്റു ചിലർക്കൊപ്പം ഉൾക്കടലിൽ പോയത്. ചെറുമീനുകളെ പിടിക്കാൻ പോയവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു വമ്പൻ സ്രാവ് വിക്കിയുടെ കാലിൽ പിടിയിട്ടത്.

സ്രാവിന്റെ ആക്രമണത്തിൽ നിന്നും ജീവൻ രക്ഷപ്പെട്ടെങ്കിലും ഇടത് കാൽമുട്ടിന് താഴെയുള്ള കാൽ പകുതിയോളം സ്രാവ് മുറിച്ചുമാറ്റി. അമിതമായ രക്തം നഷ്ടപ്പെട്ടതിനാൽ വിക്കി ഗൊവാരി ബോധരഹിതനായി.

വിക്കിയെ ഉടൻ തന്നെ മനോരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നാട്ടുകാരിൽ ഭീതി പരത്തിയിട്ടുണ്ട്.

പ്രദേശവാസികളിൽ ഒരാൾ പകർത്തിയ വീഡിയോയിൽ സ്രാവ് വെള്ളത്തിൽ നിന്ന് ഇറങ്ങി വാൽ അടിക്കുന്നത് കാണാം. നാട്ടുകാർ വല ഉപയോഗിച്ച് പിടികൂടിയ മീൻ കരയിൽ എത്തിച്ചു. കൂടുതൽ സ്രാവുകൾ വെള്ളത്തിലുണ്ടോ എന്ന് വ്യക്തമല്ല.

മറ്റൊരു വീഡിയോയിൽ, നാട്ടുകാർ കൊലപ്പെടുത്തിയ സ്രാവിനെ കരയിൽ കയറിൽ പിടിച്ചിരിക്കുന്നതും വയറിൽ രക്തക്കറകളും കാണാം.

More Stories from this section

family-dental
witywide