വെടിയുണ്ടയുമായി മഹാരാഷ്ട്ര സ്വദേശി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍

കൊച്ചി: അതീവ സുരക്ഷയുള്ള അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയിലായി. മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിങാണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. പരിശോധനയ്ക്കായി ഇയാളുടെ ബാഗേജ് സ്‌ക്രീന്‍ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

More Stories from this section

family-dental
witywide