മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ചിക്കാഗോ രൂപതയിൽ വൻ വരവേൽപ്പ്

ചിക്കാഗോ: സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റ ശേഷം, ആദ്യമായി ചിക്കാഗോ രൂപത സന്ദർശനത്തിന് എത്തുന്ന കർദിനാൾ മാർ റാഫേൽ തട്ടിലിനെ വരവേൽക്കാൻ ചിക്കാഗോ ഒരുങ്ങി. ചിക്കാഗോ രൂപത ബിഷപ് മാർ ജോയി ആലപ്പാട്ടിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് മേജർ ആർച്ച് ബിഷപ്പ് രൂപതാ സന്ദർശനത്തിനെത്തുന്നത്. അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകാനുള്ള തയാറെടുപ്പിലാണ് ചിക്കാഗോ രൂപതയിലെ മെത്രാന്മാരും വൈദികരും സമർപ്പിതരും അൽമായരും.

ജൂലൈ 6 ശനിയാഴ്ച രാവിലെ 10 മണിക്ക് മാർ തോമാ സ്ലീഹാ കത്തീഡ്രൽ അങ്കണത്തിൽ മേജർ ആർച്ച് ബിഷപ്പിനെ താലപ്പൊലിയുടെയും, ചെണ്ടമേളങ്ങളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. തുടർന്ന് 10.30 ന് മെത്രാന്മാരും വൈദികരും ചേർന്ന് ആഘോഷമായ സമൂഹബലി അർപ്പിക്കും. ദിവ്യബലിക്ക് ശേഷം അനുമോദന യോഗവും എല്ലാവർക്കും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായി ചിക്കാഗോ രൂപതാ സന്ദർശനത്തിനെത്തുന്ന മാർ തട്ടിൽപിതാവിനെ കാണാനും അനുഗ്രഹം ഏറ്റുവാങ്ങാനും രൂപതയിലെ എല്ലാ സഭാതനയരെയും (വൈദികർ, സമർപ്പിതർ, ഇടവക കൈക്കാരൻമാർ, രൂപതാ പാസ്റ്റർ കൗൺസിൽ അംഗങ്ങൾ, അൽമായർ) സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി രൂപതാ അദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും രൂപതാ കുരിയാ അംഗങ്ങളും ആലോചന സംഘവും അറിയിച്ചു. എല്ലാവരും ഭക്തിപൂർവ്വം ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോയിആലപ്പാട്ട് അഭ്യർത്ഥിച്ചു

More Stories from this section

family-dental
witywide