യഥാർത്ഥ പ്രതികളെ കണ്ടെത്തിയതായി കരുതുന്നില്ല, രാജീവ് ഗാന്ധി വധക്കേസ് പുനരന്വേഷിക്കണമെന്ന് മേജർ രവി

പത്തനംതിട്ട: രാജീവ് ഗാന്ധി വധക്കേസിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തിയതായി കരുതുന്നില്ലെന്നും കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മേജർ രവി രംഗത്ത്. ശിവരശൻ അടക്കമുള്ള പ്രതികളെ തന്‍റെ സംഘത്തിന് ജീവനോടെ പിടികൂടാമായിരുന്നിട്ടും അനുവദിച്ചില്ലെന്നും പത്ത് മണിക്കൂറിലധികമാണ് അനുമതിക്കായി കാത്തിരുന്നതെന്നും മേജർ രവി പറഞ്ഞു. ഇത് ഗൂഢാലോചനയാണ് എന്ന് സംശയിക്കുന്നതായും മേജർ രവി കൂട്ടിച്ചേർത്തു.

പുൽവാമ ആക്രമണം ആസൂത്രിതമെന്ന് ആരോപിക്കുന്ന കോൺഗ്രസിനെയും പത്തനംതിട്ട എം പി ആന്‍റോ ആന്‍റണിയെയും മേജർ രവി വിമർശിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമ്പായിരുന്നു പുൽവാമ ആക്രമണം എന്ന് ആരോപിക്കുന്ന കോൺഗ്രസും ആന്‍റോ ആന്‍റണിയും ഇന്ദിരാഗാന്ധി വധവും രാജീവ് ഗാന്ധി വധവും ആസൂത്രിതമെന്ന് പറയുമോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ദിരാഗാന്ധി വധവും രാജീവ് ഗാന്ധി വധവും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നെന്നും അതുകൊണ്ട് ഇതും ആസൂത്രിതമെന്ന് പറയുമോ എന്നായിരുന്നു മേജർ രവിയുടെ ചോദ്യം.

Major Ravi wants to reinvestigate the Rajiv Gandhi assassination case

More Stories from this section

family-dental
witywide