ഡാളസ്: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 2024 ജൂൺ 6 വ്യാഴാഴ്ച മുതൽ ജൂൺ 8 ശനിയാഴ്ച വരെ സംഘടിപ്പിക്കുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ വെരി റെവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അറിയിച്ചു.
ഹൂസ്റ്റണിലെ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന കോൺഫറൻസിൽ ഹൂസ്റ്റൺ/ ഡാളസ് ഉൾപ്പെടെ സതേൺ റീജിയനിലുള്ള വിവിധ ദേവാലയങ്ങളിൽ നിന്ന് 468 ൽപരം വിശ്വാസികൾ പങ്കെടുക്കും. വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് പ്രചോദനമേകുന്ന വിവിധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.
ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത (ചെയർമാൻ), വെരി റെവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ (കൺവീനർ) ഫാ.ജോൺസൺ പുഞ്ചക്കോണം (ജോയിന്റ് കൺവീനർ), ഫാ.സാം മാത്യു (ജോയിന്റ് കൺവീനർ), ഫാ.മാത്യു അലക്സാണ്ടർ (ജോയിന്റ് കൺവീനർ), ഫാ.പി.എം.ചെറിയാൻ (ജോയിന്റ് കൺവീനർ), ഫാ.ജോർജ്ജ് സജീവ് മാത്യു (ജോയിന്റ് കൺവീനർ), ഡോ.സഖറിയ തോമസ് (സെക്രട്ടറി – ഹൂസ്റ്റൺ ), ശ്രീ. ബിജോയ് ഉമ്മൻ ( ജോയിന്റ് സെക്രട്ടറി -ഡാളസ് ) എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ 214 476 6584