ടിക്കറ്റ് നീട്ടി നൽകണമെന്ന ആവശ്യം നിരസിച്ചു, ലണ്ടൻ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

കൊച്ചി: കുഞ്ഞിന് ഭക്ഷ്യ വിഷ ബാധയേറ്റതിനെ തുടർന്ന് വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്നതിനെ തുടർന്നു ബോംബ് ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി ഷുഹൈബിനെ (30) അറസ്റ്റ് ചെയ്തു. കൊച്ചി വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ടിക്കറ്റ് മാറ്റി നൽകാത്തതിനെ തുടർന്ന് രാവിലെ 11.50ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ദേഷ്യത്തിലായിരുന്നു ഭീഷണിയെന്ന് ഇ‌യാൾ പൊലീസിനോട് പറഞ്ഞു.

വിമാന കമ്പനി നൽകിയ വിവരത്തെ തുടർന്ന് ഇയാളെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര ആഴ്ച മുൻപു ലണ്ടനിൽനിന്നു തിരിച്ചെത്തിയ കുട്ടിക്കു ഇതേ.കമ്പനിയുടെ വിമാനത്തിൽനിന്നു ഭക്ഷ്യവിഷബാധ ഉണ്ടായെന്നു റിപ്പോർട്ടുണ്ടായിരുന്നു.കുട്ടി പൂർണ ആരോ​ഗ്യവനാല്ലാത്തിനാൽ തിരിച്ചുപോകുന്ന ടിക്കറ്റ് കുറച്ചു ദിവസത്തേക്കു കൂടി നീട്ടി നൽകണമെന്നു 3 ദിവസം മുൻപ് ആവശ്യപ്പെട്ടെങ്കിലും കമ്പനി അനുവദിച്ചില്ല. ഇതിന്റെ ദേഷ്യത്തിലാണ് ഭീഷണി മുഴക്കിയത്. ഇതേ വിമാനത്തിൽ കയറാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

Malappuram man arrested for fake bomb threat

More Stories from this section

family-dental
witywide