നിപ ജാഗ്രത: മലപ്പുറത്ത് മരണപ്പെട്ട യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി, 10 പേരുടെ സാമ്പിൾ പരിശോധനക്ക് അയച്ചു

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. സെപ്റ്റംബർ നാലിനാണ് രോഗിക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ആറാം തീയതി ഫാസിൽ ക്ലിനിക്കിലേക്കാണ് വീട്ടിൽ നിന്ന് ആദ്യം എത്തിയത്. നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്കും രോഗി എത്തിയിരുന്നു. നിലമ്പൂർ പോലീസ് സ്റ്റേഷൻ, വണ്ടൂർ നിംസ് ഹോസ്പിറ്റൽ, ജെ എം സി ക്ലിനിക് / ബാബു പാരമ്പര്യ വൈദ്യശാല, പെരിന്തൽമണ്ണ എംഇഎസ് ഹോസ്പിറ്റൽ എന്നിവിടങ്ങളാണ് സമ്പർക്കം ഉണ്ടായ സ്ഥലങ്ങൾ.

ജില്ലയിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മലപ്പുറത്ത് ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നാണ് രോഗലക്ഷണമുള്ളവരുടെ സാമ്പിൾ ശേഖരിച്ചത്. അതേസമയം മരണപ്പെട്ട 24 കാരന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 15 സഹപാഠികൾ നിരീക്ഷണത്തിലാണ്. ജാഗ്രത നിർദേശം ഏർപ്പെടുത്തിയ ബംഗളൂരിൽ സാഹചര്യം വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ യോഗം നടക്കും. ബംഗളൂരിൽ വിദ്യാർത്ഥിയായിരുന്ന യുവാവുമായി 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്.

More Stories from this section

family-dental
witywide