തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയ കലാകാരിയായ നടി കനകലത (62) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. നാടക രംഗത്തിലൂടെ സിനിമയിൽ എത്തിയ കനകലത മലയാള വെള്ളിത്തിരയിലെ നിറ സാന്നിധ്യമായിരുന്നു. 350 ലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഏവരുടെയും ഹൃദയത്തിൽ കനകലത ഇടം നേടിയിരുന്നു. 1990 കളിലാണ് കനകലത സിനിമ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. കിരീടം, വർണപ്പകിട്ട്, കൗരവർ, ആദ്യത്തെ കണ്മണി, മിഥുനം, വാർദ്ധക്യപുരാണം, തുടങ്ങി നിരവധി ചിത്രങ്ങളിൽ കനകലത ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. 350 ലധികം സിനിമകളുടെ ഭാഗമായ നടി ഏറെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
malayalam film actress kanakalatha passed away