റ്റാമ്പ: ഒരു ദശാബ്ദക്കാലമായി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മലയാളി അസോസിയേഷൻ ഓപ് റ്റാമ്പയുടെ വിമെൻസ് ഫോറം രൂപീകരിച്ചു. SHE Mat എന്നാണ് ഫോറത്തിന് പേരിട്ടിരിക്കുന്നത്. അനു ഉല്ലാസിനെ വിമെന്‍സ് ഫോറം ചെയറായി തിരഞ്ഞെടുത്തു. മാര്‍ഷ കൊരട്ടിയില്‍ സെക്രട്ടറി.
മറ്റ് അംഗങ്ങള്‍:
റെബേക്ക എബ്രഹാം, ലാലി ചാക്കോ, അനിഷ ജോസഫ്, സുനി ആലുംമൂട്ടില്‍, പ്രീത ജോര്‍ജ്, ബിജി ജിനോ, രശ്മി മേനോന്‍, നിഷ ഫിലിപ്, ഷിബി ഫിലിപ്, അന്ന ഐവിന്‍, രജനി മോഹന്‍, അനീറ്റ കണ്ടരപ്പള്ളില്‍.
മലയാളി അസോസിയേഷൻ ഓഫ് റ്റാമ്പയുടെ ഈ വർഷത്തെ പ്രവർത്തനസമിതി ഉദ്ഘാടനം ഫെബ്രുവരി 3ന് വൈകുന്നേരം 5 മണിക്ക് വാഷിങ്ടൺ റോഡിലെ സേക്കട്ട് ഹേർട്ട് ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും.