അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്: കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം സംഘടിപ്പിച്ചു

‌ഹൂസ്റ്റൺ: അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് വിശകലനങ്ങളുടെ ഭാഗമായി കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം സംഘടിപ്പിച്ചു. ഹൂസ്റ്റൺ സ്റ്റാഫോർഡിലെ ഡാൻ മാത്യൂസ് ഓഡിറ്റോറിയത്തിൽ നടന്ന സംവാദത്തിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ്, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ് എന്നിവരെ പിന്തുണയ്ക്കുന്നവർ സംവാദത്തിൽ പങ്കെടുത്തു. മോഡറേറ്ററായ എ.സി. ജോർജ് സംവാദം നിയന്ത്രിച്ചു. ഡോ. ജോസഫ് പോന്നോലി സ്വാഗതം ആശംസിച്ചു.

റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന പാനലിൽ ഡാൻ മാത്യൂസ്, ടോം വിരിപ്പൻ, തോമസ് ഒലിയാൻകുന്നേൽ, ഡോക്ടർ മാത്യു വൈരമൺ എന്നിവരും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിനെ പിന്തുണയ്ക്കുന്ന പാനലിൽ പൊന്നുപിള്ള, എസ്.കെ.ചെറിയാൻ, ജോസഫ് തച്ചാറ, മാത്യൂസ് എടപ്പാറ, എന്നിവരും അണിനിരന്നു. തുടർന്ന് സദസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് പാനലിസ്റ്റുകൾക്ക് മറുപടി നൽകി.

ഏബ്രഹാം തോമസ്, മേരിക്കുട്ടി ഏബ്രഹാം, ജീവാ സുഗതൻ, സ്റ്റീഫൻ മാത്യു, സി. ജി. ഡാനിയൽ, ക്രിസ് മാത്യൂസ്, ഡെയ്സി മാത്യൂസ്, സെന്നി ഉമ്മൻ, ആൻഡ്രൂസ് ജേക്കബ്, ബിജു ചാലക്കൽ, ജോർജ് ജോസഫ്, ജോമോൻ ഇടയാടി, ജോഷി ചാലിശ്ശേരി, ഡാനിയൽ ചാക്കോ, ഡോക്ടർ ജോസഫ് പൊന്നോലി, പ്രഫസർ സക്കറിയ ഉമ്മൻ, പ്രഫസർ സിസി സക്കറിയ, ആൻ ജോൺ, തങ്കപ്പൻ നായർ, മേഴ്സി ജോർജ്, ജയ്സൺ ജോർജ് തുടങ്ങിയവരും സംവാദത്തിൽ പങ്കെടുത്തു.

More Stories from this section

family-dental
witywide