വേദനയായി വിക്ടറും ഖുഷ്ബുവും, അമേരിക്കയിൽ വാഹനാപകത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ദമ്പതികൾ മരണത്തിന് കീഴടങ്ങി

ഡാലസ്: അമേരിക്കയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശികളായ ദമ്പതികൾ മരണത്തിന് കീഴടങ്ങി. ഒരാഴ്ചയോളം ചികിത്സയിലിരുന്ന ഇവരുടെ മരണം ഇന്നാണ് സ്ഥിരീകരിച്ചത്. സ്പ്രിങ് ക്രീക്ക് – പാർക്കർ റോഡിൽ സെപ്റ്റംബർ 7 ശനിയാഴ്ച രാത്രിയാണ് വാഹനാപകടം ഉണ്ടായത്. അപകടതതിൽ ഗുരുതരമായി പരുക്കേറ്റ് പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു വിക്ടർ വർഗ്ഗീസ് (സുനിൽ– 45), ഭാര്യ ഖുശ്ബു വർഗ്ഗീസും. അന്തരിച്ച സാഹിത്യകാരൻ ഏബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടർ.പത്തനംതിട്ട എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗ്ഗീസിന്റെയും അമ്മിണി വർഗ്ഗീസിന്റെയും മകനാണ് വിക്ടർ വർഗ്ഗീസ്. വിക്ടർ വർഗ്ഗീസിനും ഖുശ്ബു വർഗ്ഗീസിനും രണ്ട് മക്കളുണ്ട്. പൊതുദർശനം: സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ സെഹിയോൺ മർത്തോമ്മാ ആരാധനാലയത്തിൽ (Sehion Mar Thoma Church , 3760 14th St, Plano, Texas 75074) സംസ്കാര ശുശ്രൂഷ: സെപ്റ്റംബർ 21 രാവിലെ 10 മണിക്ക് സെഹിയോൺ മർത്തോമ്മാ ആരാധനാലയത്തിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം നടക്കും.

More Stories from this section

family-dental
witywide