ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ആര്‍ സൂരജിന് സര്‍വോത്തം ജീവന്‍ രക്ഷാ പതക്. മരണാന്തര ബഹുമതിയായാണ് പുരസ്‌കാരം. സൂരജ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് മരണാനന്തര ബഹുമതിയായി സര്‍വ്വോത്തം ജീവന്‍ രക്ഷാ പതക് നല്‍കിയിരിക്കുന്നത്. ഏഴ് പേര്‍ക്ക് ഉത്തം ജീവന്‍ രക്ഷാ പതക് നല്‍കി ആദരിച്ചു. മലയാളികളായ ജസ്റ്റിന്‍ ജോര്‍ജ്, വില്‍സണ്‍ എന്നിവര്‍ ഉള്‍പ്പടെ 21 പേര്‍ക്ക് ജീവന്‍ രക്ഷാ പതക് നല്‍കി ആദരിച്ചു.
സേവന മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്താകെ 1132 പോലീസുകാരാണ് പുരസ്‌കാരത്തിനര്‍ഹരായിരിക്കുന്നത്. വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും രണ്ടുപേര്‍ക്ക് മെഡല്‍ ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തില്‍ നിന്നും 11 പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. അഗ്നിശമന വിഭാഗത്തില്‍ വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നൂം ഒരാള്‍ക്കാണ് മെഡല്‍ ലഭിച്ചത്. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്നും നാലുപേര്‍ക്കും മെഡല്‍ ലഭിച്ചു. യുഎന്‍ ദൗത്യത്തില്‍ കോംഗോയില്‍ സേവനം നടത്തിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് ധീരതയ്ക്കുള്ള പുരസ്‌കാരം.