ഒമാനിലെ സുഹാറിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ ഒമാനിൽ മൂന്ന്​ മരണം

മസ്കറ്റ്​: ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽ​ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. 15 പേർക്ക്​ പരുക്കേൽക്കുകയും ചെയ്തു. പാലക്കാട്​ ഒറ്റപ്പാലം സ്വദേശി സുനിൽ ആണ്​ മരിച്ചത്​. മരിച്ച മറ്റു രണ്ടു​ പേർ സ്വദേശി പൗരൻമാരാണെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

ബുധനാഴ്ച രാവിലോടെയായിരുന്നു സുഹാർ ലിവ ലിവ റൗണ്ട് എബൗട്ടിൽ അപകടം നടന്നത്. തെറ്റായ ദിശയിൽ വന്ന ട്രക്ക്​ ഇടിക്കുകയായിരുന്നു. ഇതോടെ ഏഴോളം വാഹനങ്ങൾ അപകടത്തിൽ പെടുകയായിരുന്നവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു.

സ്വകാര്യ കമ്പനിയിൽ അഡ്മിൻ മാനേജർ ആയിരുന്ന സുനിൽ റസിഡന്റ് കാർഡ് പുതുക്കാൻ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ സുഹാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

More Stories from this section

family-dental
witywide