ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ പാലാ ഇടമറ്റം സ്വദേശിയായ എഞ്ചിനീയർ മരിച്ചു

പാലാ: സോഫ്റ്റ് വെയർ എഞ്ചിനീയർ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇടമറ്റം തയ്യിൽ ടി.കെ. ഗോപി (മീനച്ചിൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പർ)യുടെ മകൻ ശ്രീകാന്ത് ഗോപി (34) യാണ് മരിച്ചത്.

ഷാർജയിൽ സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്ന ശ്രീകാന്ത് 11 -ാം തീയതി വ്യാഴാഴ്ച കാറിൽ ജോലിസ്ഥലത്തേക്കു പോകുമ്പോഴാണ് അപകടമെന്നാണു ലഭിച്ച വിവരം.

മാതാവ് :ശാരദ മൂലമറ്റം വടക്കേടത്ത് കുടുംബാംഗം. ഭാര്യ : മാലാഷാ (നേപ്പാൾ ) സഹോദരി: ശ്രീകല ദീപക് മൂഴുശ്ശേരിയിൽ (മൂന്നാനി). മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.