റിയാദ്: ആശുപത്രി ബിൽ അടക്കാത്തതിനാൽ ആശുപത്രി വിട്ടുകൊടുക്കാതിരിന്ന മലയാളി പ്രവാസിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി. രണ്ടാഴ്ചയോളമായി ആശുപത്രി മോർച്ചറിയിൽ ആയിരുന്ന മലയാളി പ്രവാസി സുരേഷ് കുമാറിന്റെ മൃതദേഹം ആണ് ആശുപത്രി അധികൃതർ വിട്ടു നൽകിയത്. സംഭവം വലിയ വാർത്തയായതോടെ പ്രവാസി സാമൂഹ്യ പ്രവർത്തകർ ഇടപെട്ടാണ് പ്രശ്ന പരിഹാരം കണ്ടത്. ഇവരുടെ ഇടപെടലിലൂടെ പണം അടക്കാതെ തന്നെ മൃതദേഹം വിട്ടുകിട്ടിയെന്നാണ് വിവരം. ബിൽ തുകയായ നാലു ലക്ഷത്തിലധികം ദിർഹമാണ് നൽകാൻ ബാക്കി ഉണ്ടായിരുന്നത്. ഇത് ചാരിറ്റി ഫണ്ടിൽ നിന്നും കണ്ടെത്താനാണ് തീരുമാനം. മൃതദേഹം സൗദി ജെർമൻ ആശുപത്രിയിൽ നിന്നും എംബാമിനായി കൊണ്ട് പോയി. ഇതിന് ശേഷം നാട്ടിലെത്തിക്കാനുള്ള നീക്കം സജീവമാകും.
ഏപ്രിൽ അഞ്ചിനാണ് സുരേഷ് ആശുപത്രിയിലായത്. ദുബായിൽ വാഹനം ഓടിച്ചിരുന്ന സുരേഷ് കുമാർ പനിയെ തുടർന്ന് സുഹൃത്തിനൊപ്പമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചു. 14 ദിവസം വെന്റിലേറ്ററിൽ ആയിരുന്ന സുരപേഷ് ഏപ്രിൽ 22 നാണ് മരണപ്പെട്ടത്.